സിറിയയിൽ യു.എസ്​ സഖ്യത്തി​െൻറ ആ​ക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെട്ടു

ബൈറൂത്​: ​െഎ.എസ്​ കേന്ദ്രം ലക്ഷ്യമാക്കി യു.എസ്​ സഖ്യസേന നടത്തിയ ആക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാവരുമെന്ന്​ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.

ഹസാക പ്രവിശ്യയിലെ ​െഎ.എസ്​ നിയന്ത്രണത്തിലുള്ള ഹിജാദ്​ പ്രദേശത്താണ്​ സംഭവം. കൊല്ലപ്പെട്ടവരിൽ രണ്ടു സ്​ത്രീകളും അവരുടെ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ചൊവ്വാഴ്​ച ഹസാകയിലെ കിഴക്കൻ പ്രദേശത്ത്​ എട്ട്​ സിവിലിയന്മാർ കൊല്ലപ്പെട്ടിരുന്നു. 2014 മുതൽ ​െഎ.എസ്​ സ്വാധീനമുള്ള ഇൗ മേഖലയിൽ കുർദിഷ്​ സേനയുമായി ചേർന്നാണ്​ യു.എസ്​ സഖ്യസേന ആക്രമണം ശക്​തമാക്കിയത്​

Tags:    
News Summary - syria us attack-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.