ബെയ്ജിങ്: ചൈനക്ക് ഭീഷണി സന്ദേശവുമായി ഐ.എസ് അരമണിക്കൂര്‍ നീണ്ട വിഡിയോ പുറത്തുവിട്ടു. പടിഞ്ഞാറന്‍ ഇറാഖിലെ ഐ.എസ് കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ചയാണ് വിഡിയോ പുറത്തുവിട്ടതെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണസംഘം പറഞ്ഞു. വിഡിയോയില്‍ ചൈനയിലെ ഉയിഗൂര്‍ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്നവരാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ചൈനക്കാര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാവില്ളെന്നും ചൈനയില്‍ ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.
ഉയിഗൂര്‍ വിഭാഗക്കാരുടെ പ്രദേശമായ സിന്‍ജ്യാങ്ങില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയതിന് നാടുകടത്തപ്പെട്ട ഉയിഗൂര്‍ വിമതര്‍ക്കെതിരെ വര്‍ഷങ്ങളായി ചൈന കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പരമ്പരാഗത മുസ്ലിം സമുദായമാണ് ഉയിഗൂര്‍. ചൈന തങ്ങളോട് വിവേചനവും സാംസ്കാരികവും മതപരവുമായ അടിച്ചമര്‍ത്തലും നടത്തിയതായി ഇവര്‍ ആരോപിച്ചിരുന്നു. ആദ്യമായാണ് ചൈനക്കെതിരെ ഐ.എസ് നേരിട്ട് ഭീഷണി മുഴക്കുന്നത്. ഐ.എസുമായി തങ്ങള്‍ക്ക് ബന്ധമുള്ളതായി ആദ്യമായാണ് ഉയിഗൂര്‍ വിമതര്‍ സമ്മതിക്കുന്നതെന്ന് നാഷനല്‍ സെക്യൂരിറ്റി കോളജ് ഓഫ് ആസ്ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്സിറ്റിയിലെ വിദഗ്ധന്‍ ഡോ. മൈക്കല്‍ ക്ളാര്‍ക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.