വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടപ്പിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്റിലൂടെയാണ് കിമ്മിെൻറ തിരിച്ചു വരവിൽ ട്രംപ് പ്രതികരണമറിയിച്ചത്. കിം ജോങ് ഉൻ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
കിം ജോങ് ഉന്നിേൻറതായി കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രങ്ങളുടെ ആധികാരികത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറിെൻറ ഉപദേഷ്ടാവ് കിമ്മിെൻറ തിരിച്ച് വരവ് സ്ഥിരീകരിക്കുകയും അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളുകയും ചെയ്തു.
ആരോഗ്യ നില സംബന്ധിച്ച് ആശങ്കാജനകമായ നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തലസ്ഥാനമായ പ്യോങ്യാങ്ങിൽ പുതുതായി നിർമിച്ച വള നിർമാണ ശാലയുടെ ഉദ്ഘാടനം കിം നിർവഹിച്ചതായി കൊറിയൻ ഔദ്യോഗിക വാർത്താ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.