മനുഷ്യെൻറ ഒരു കണ്ടുപിടിത്തത്തിനും തടുക്കാനാവാെത കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞു. ആയുധ ശേഖരത്തിലും സാങ്കേതിക മികവിലും ഏറെ മുന്നിലുള്ള അമേരിക്കപോലും ആ വൈറസിനു മുമ്പിൽ തോൽവി സമ്മതിച്ചതാണ്. േലാകത്ത് രണ്ടുകോടിയോളം മനുഷ്യരിലേക്ക് പടർന്നുപിടിച്ച രോഗം, സ്ഥിരീകരിച്ച് എട്ടു മാസം പിന്നിട്ടിട്ടും മനുഷ്യ ബുദ്ധിക്ക് ഇതുവരെ കീഴ്പ്പെടുത്താനായിട്ടില്ല.
എങ്കിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ലോകത്തെ ചില രാജ്യങ്ങളിൽ ഇതുവരെ രോഗം എത്തിയിട്ടില്ല. പസഫിക് സമുദ്രത്തിലെ ചെറുദീപു രാജ്യങ്ങളായ കിർബാസ്, വാനുവാറ്റു, മാർഷൽ ഐലൻറ്സ്, മൈക്രോനേഷ്യ, സോളമൻ ഐലൻറ്സ്, തോംഗ, തുവലു, ആസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ രാജ്യമായ നൗറു എന്നിവയെല്ലാമാണ് ഇതുവരെ രോഗം എത്താത്തയിടങ്ങൾ. വടക്കൻ കൊറിയയിലും ഏറെ നാൾ രോഗം എത്തിയിരുന്നില്ലെങ്കിലും ഒടുവിൽ ആ രാജ്യത്തും രോഗം എത്തിയതായി സ്ഥിരീകരണം വന്നു. എന്നാൽ, ഈ ലിസ്റ്റിൽ ഒരു രാജ്യം കൂടിയുണ്ട്. തുർക്ക്മെനിസ്ഥാൻ ! അവിടെ ഇതുവരെ കൊറോണ എത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതുവെറും 'ആന തള്ള്' മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്.
കാരാകും മരുഭൂമിയും കാസ്പിയൻ കടലും ഭൂരിഭാഗം അതിർത്തി പങ്കിടുന്ന ഈ രാജ്യത്ത് ഇതുവരെ ഒരു കോവിഡ് രോഗി പോലും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനക്ക് സർക്കാർ വൃത്തങ്ങൾ ആവർത്തിച്ച് നൽകുന്ന വിവരം.
പല വിവരങ്ങളും ഒളിച്ചുവെക്കുന്ന സ്വഭാവമുള്ള ഈ രാജ്യത്ത്, പുറത്തുവരുന്ന കോവിഡ് വാർത്തകളും തെറ്റാണെന്നാണ് റൈറ്റ് ആൻഡ് ഫ്രീഡം ഓഫ് തുർക്ക്മെൻ സിറ്റിസൻ ഡയരക്ടർ ഡാനിയ സെറിബ്രയാനിക് പറയുന്നത്. ഭരണകൂട പൊള്ളത്തരങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അയ്നബത്ത് യെയ്ലിമോവ, ഫാറുഹ് യുസ്പോവ് എന്നിവരും ഇക്കാര്യം ഉറപ്പിച്ച് പറയുന്നു.
തുർക്ക്മെനിസ്ഥാെൻറ അയൽ രാജ്യങ്ങളായ ഇറാൻ, കസാകിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവരെല്ലാം കോവിഡുമായുള്ള യുദ്ധത്തിലായിരിക്കുേമ്പാൾ, തുർക്ക്മെനിസ്ഥാന്‍ മാത്രമായി അതിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് ഇവർ പറയുന്നു. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വിവരങ്ങൾ പുറത്തുപറയാതിരിക്കാൻ കർശന നിർദേശം നൽകിയിരിക്കുകയാണെന്നാണ് വിവരം. ഭരണ നിർവഹണത്തിൽ ഒട്ടും സുതാര്യതയില്ലാത്ത ഈ രാജ്യത്ത് പക്ഷേ, ട്രെയിൻ യാത്രക്കും റസ്റ്ററൻറുകൾക്കും മാളുകൾക്കുമെല്ലാം നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാൻ സർക്കാർ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വെച്ചായിരുന്നു ആക്ടിവിസ്റ്റുകൾ തുർക്ക്മെനിസ്ഥാെൻറ വാദം ചോദ്യം ചെയ്തത്.
2019 ഡിസംബറിലാണ് കൊറോണ വൈറസ് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചൈനയിലെ വുഹാനിൽ സ്ഥിരീകരിച്ച വൈറസ് രോഗം പതിയെ മനുഷ്യെൻറ കഴിവുകളെ അതിജയിച്ച് പടരാൻ തുടങ്ങി. നിരവധി പേരുടെ ജീവൻ എടുത്ത വൈറസ് ചൈന വിട്ട് മറ്റു രാജ്യങ്ങളിലേക്കുകൂടി പർന്നതോടെ ലോകാര്യോഗ സംഘടന േകാവിഡ്-19 എന്ന് പേരിട്ട് മഹാമാരിയായി പ്രഖ്യാപിക്കുകയായിരുന്നു.
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 13 മില്ല്യൺ മനുഷ്യരിലേക്ക് വൈറസ് പ്രവേശിച്ചു കഴിഞ്ഞു. എന്തിനേറെ, ഇസ്രായേൽ അധിനിവേശത്താൽ കൊട്ടിയടക്കപ്പെട്ട ഫലസ്തീനിലും ഗസ്സയിലും േരാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.