ജറൂസലം: ഗസ്സയിലെ പ്രതിഷേധക്കാർക്കെതിരെ വിവേചനരഹിതമായി വെടിയുതിർക്കുന്ന ഇസ്രായേലിനെതിരെ കനത്ത വിമർശനവുമായി െഎക്യരാഷ്ട്ര സഭ നിരീക്ഷകർ.
ഗസ്സയെയും ഇസ്രായേലിനെയും വേർതിരിക്കുന്ന വേലിക്കരികിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെയാണ് ഇസ്രായേലി പട്ടാളം വെടിവെക്കുന്നത്. ഏതാനും മാസങ്ങൾക്കിടെ 189 പേരാണ് ഇൗ തരത്തിൽ കൊല്ലെപ്പട്ടത്. 6,100 പേർക്ക് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ തുടർന്നാണ് െഎക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ സ്വതന്ത്ര അന്വേഷണ കമീഷനെ നിയോഗിച്ചത്. ഇസ്രായേലി പട്ടാളത്തിെൻറ പ്രവൃത്തികൾ യുദ്ധക്കുറ്റത്തിന് തുല്യമെന്നാണ് കമീഷെൻറ റിപ്പോർട്ടിലുള്ളത്. മാധ്യമപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, കുട്ടികൾ, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ എന്നിവർക്കെതിരെ പോലും വിവേചനരഹിതമായാണ് വെടിവെച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 35 പേർ ചെറിയ കുട്ടികളാണ്. മൂന്ന് പാരാമെഡിക്കൽ പ്രവർത്തകർ.
രണ്ടുപേർ കൃത്യമായി തിരിച്ചറിയാനാകുന്ന മാധ്യമപ്രവർത്തകരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫലസ്തീൻ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെയാണ് നടപടിയെടുത്തതെന്ന ഇസ്രായേൽ വാദത്തെയും റിപ്പോർട്ട് ഖണ്ഡിച്ചു. ശത്രുതാപരമാണ് ഇൗ റിപ്പോർട്ട് എന്നായിരുന്നു ഇസ്രായേലിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.