തെഹ്റാൻ: ഇറാെൻറ എണ്ണ കയറ്റുമതി തടയാൻ അമേരിക്കക്ക് സാധിക്കില്ലെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി. ഞങ്ങൾ സ്വന്തം എണ്ണയാണ് വിൽക്കുന്നത്. അതു തുടരുകയും ചെയ്യും. അത് തടയാൻ അമേരിക്കക്ക് സാധിക്കില്ലെന്ന് മനസ്സിലാക്കിയേ മതിയാകൂ. പേർഷ്യൻ ഗൾഫിലൂടെയുള്ള ഇറാനിയൻ എണ്ണക്കപ്പലുകളുടെ സഞ്ചാരം തടയാൻ ശ്രമിച്ചാൽ അതുവഴിയുള്ള മുഴുവൻ എണ്ണക്കപ്പലുകളും തടയുമെന്നും റൂഹാനി കൂട്ടിച്ചേർത്തു.
വടക്കൻ ഇറാനിലെ സന്ദർശനത്തിനിടെ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് റൂഹാനി അമേരിക്കക്ക് മറുപടി നൽകിയത്. ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽനിന്ന് അമേരിക്ക പിന്മാറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കരാറിൽനിന്ന് പിന്മാറിയതിനുപിന്നാലെ ഇറാനെതിരെ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു അമേരിക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.