ബെയ്ജിങ്: ഉത്തര കൊറിയയുമായി നിയമവിരുദ്ധ ബന്ധം പുലർത്തുന്നുവെന്നാരോപിച്ച് തങ്ങളുടെ കമ്പനികളെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തിയ യു.എസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി ചൈന.
വെള്ളിയാഴ്ചയാണ് ഉത്തര കൊറിയയുമായി വ്യാപാരബന്ധം തുടരുന്ന 50ലേറെ കമ്പനികൾക്കും കപ്പലുകൾക്കും യു.എസ് ഉപരോധം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
ഉത്തര കൊറിയൻ ഭരണകൂടത്തിനെതിരായ ഏറ്റവും ശക്തമായ ഉപരോധമാണിതെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ഉത്തര കൊറിയയുടെ സഖ്യരാജ്യമാണ് ചൈന. യു.എൻ രക്ഷാസമിതിയുടെ പ്രമേയം ശക്തമായി പിന്തുടരുന്നുണ്ടെന്നും ചൈനീസ് കമ്പനികളെയും പൗരന്മാരെയും അതിൽനിന്ന് വ്യതിചലിക്കാൻ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.