വാഷിങ്ടൺ: ഇറാനെതിരെ ചരിത്രത്തിലെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ഭീഷണി. ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ ശക്തമായ സാമ്പത്തിക സമ്മർദമുണ്ടാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ൈമക് പോംപിയോ വാഷിങ്ടണിൽ പറഞ്ഞു. ആണവ കരാറിൽനിന്ന് പിന്മാറിയതോടെ യു.എസ് ഇറാനോട് സ്വീകരിക്കുന്ന നിലപാട് ശക്തമാക്കുമെന്ന് വ്യക്തമാക്കുന്നതാണ് പോംപിയോയുടെ പ്രസ്താവന.
ഇറാെൻറ ൈകയേറ്റം തടയാൻ പെൻറഗണുമായും സഖ്യരാഷ്ട്രങ്ങളുമായും യോജിച്ച് നീങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയാൽ ഇറാന് പിന്നെ ജീവനുണ്ടാകില്ലെന്നും പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ പോംപിയോ നടത്തുന്ന ആദ്യ വിദേശനയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി പുതിയ കരാറുണ്ടാക്കുന്നതിനുള്ള 12 നിബന്ധനകളും അദ്ദേഹം പ്രസംഗത്തിൽ മുന്നോട്ടുവെച്ചു.
സിറിയയിലെ സൈന്യത്തെ പിൻവലിക്കുക, യമനിൽ വിമതർക്ക് നൽകുന്ന സഹായം അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇറാെൻറ നയത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ കടുത്ത ഉപരോധത്തിൽ ഇളവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവ കരാറിൽനിന്ന് രണ്ടാഴ്ച മുമ്പാണ് ട്രംപ് ഭരണകൂടം പിൻവാങ്ങിയത്. ഇസ്രായേലിെൻറ അഭിനന്ദനം ഏറ്റുവാങ്ങിയ പിന്മാറ്റം, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിമർശനത്തിന് വിധേയമായിരുന്നു.
ഇ.യു നിക്ഷേപം വർധിപ്പിക്കണമെന്ന് ഇറാൻ
ആണവ കരാർ സംരക്ഷിക്കുന്നതിന് യൂറോപ്യൻ യൂനിയൻ രാജ്യത്ത് നിക്ഷേപം വർധിപ്പിക്കണമെന്ന് ഇറാൻ. യു.എസ് കരാറിൽനിന്ന് പിൻവാങ്ങിയ സാഹചര്യത്തിൽ ഇറാൻ അധികൃതരുമായി കൂടിക്കാഴ്ചക്കെത്തിയ ഇ.യു ഉൗർജ-കാലാവസ്ഥ കമീഷണറോടാണ് ഇറാൻ നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ താൽപര്യം മാത്രം കരാർ നിലനിർത്താൻ മതിയാവില്ല. പ്രായോഗികമായ നടപടികൾക്കും ഇറാനിലെ നിക്ഷേപം വർധിപ്പിക്കാനും യൂനിയൻ സന്നദ്ധമാകണം -ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. യു.എസ് കരാറിൽനിന്ന് പിന്മാറിയതിന് പിന്നാലെ വിവിധ യൂറോപ്യൻ കമ്പനികൾ ഇറാനിലെ പദ്ധതികൾ നിർത്തിവെച്ചിരുന്നു. കരാർ നിലനിൽക്കുമോ എന്ന ആശങ്കയിലാണ് കമ്പനികൾ ഇപ്പോഴുള്ളത്. ഇത് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ഇറാെൻറ ആവശ്യം.
2015ൽ ആറ് ലോക രാഷ്ട്രങ്ങളും യൂറോപ്യൻ യൂനിയനും ഇറാനുമാണ് കരാറിൽ ഒപ്പുവെച്ചിരുന്നത്. ഇറാനെതിരെ നിലവിലുള്ള സാമ്പത്തിക ഉപരോധം നീക്കുന്നതിന് പകരമായി ആണവ പദ്ധതികളിൽനിന്ന് പിന്മാറാനായിരുന്നു ധാരണ. എന്നാൽ, കരാർ അമേരിക്കക്ക് നഷ്ടമാണെന്ന് പറഞ്ഞാണ് ഡോണൾഡ് ട്രംപ് കരാറിൽ നിന്ന് പിൻമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.