വടക്കൻ കൊറിയക്ക് മുന്നറിയിപ്പായി യു.എസ്-ദ. കൊറിയ സംയുക്ത സൈനിക അഭ്യാസം

ബീജിങ്: വടക്കൻ കൊറിയക്ക് മുന്നറിയിപ്പ് നൽകി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസം തുടങ്ങി. ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തെ കടലിലാണ് നാവിക അഭ്യാസം നടക്കുന്നത്. നാലു ദിവസത്തെ നാവിക അഭ്യാസമാണ് അമേരിക്ക തീരുമാനിച്ചിട്ടുള്ളത്. 

അമേരിക്കയുടെ വിമാനവാഹിനി യുദ്ധകപ്പലുകളായ യു.എസ്.എസ് റൊണാൻഡ് റീഗൻ, യു.എസ്.എസ് റിയോഡോർ റൂസ് വെൽറ്റ്, യു.എസ്.എസ് നിമിറ്റ്സ് എന്നിവയാണ് നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. 2007ന് ശേഷം ആദ്യമായാണ് മൂന്നു യുദ്ധകപ്പലുകൾ ഉൾപ്പെടുന്ന സൈനിക അഭ്യാസം നടക്കുന്നതെന്ന് ദക്ഷിണ കൊറിയൻ സേന അറിയിച്ചു. 

ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ ഉത്തര കൊറിയ‍ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക രംഗത്തെത്തിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ വ്യാപക വിമർശം ക്ഷണിച്ചു വരുത്തി. പിന്നാലെ ഉത്തര കൊറിയക്കെതിരെ ജാഗ്രതരായിരിക്കാൻ യു.എസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ തീരുമാനിക്കുകയായിരുന്നു. 


 

Tags:    
News Summary - US, South Korea begin joint Naval drills in South Korea's eastern coast -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.