ബഗ്ദാദ്: െഎ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെത് എന്ന് അവകാശപ്പെടുന്ന ഏറ്റവും പുതിയ ശബ്ദസന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത്.അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയെയും ഇറാഖിലെ മൂസിൽ ഉൾപ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളിൽ നടന്ന ഏറ്റുമുട്ടലിനെയും കുറിച്ചും സന്ദേശത്തിലുണ്ട്. സിറിയയിലെ റഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടലിനെക്കുറിച്ചും പരാമർശമുണ്ട്.
ശബ്ദസന്ദേശത്തിെൻറ ആധികാരികതയെക്കുറിച്ച് പരിശോധിച്ചു വരുകയാണെന്നും ബഗ്ദാദി മരണപ്പെെട്ടന്ന് സ്ഥിരീകരിക്കാനാവില്ലെന്നും യു.എസ് ഇൻറലിജൻസ് വിഭാഗം അറിയിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടതായി നിരവധി തവണ വാർത്തകൾ പുറത്തുവന്നിരുന്നു. ഇറാഖിലെ മൂസിൽ െഎ.എസിൽ നിന്ന് സൈന്യം തിരിച്ചുപിടിച്ചപ്പോൾ ബഗ്ദാദി കൊല്ലപ്പെ
െട്ടന്ന് വാർത്തകളുണ്ടായിരുന്നു.
ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു. സംഘടനയുമായി ബന്ധമുള്ള മാധ്യമസ്ഥാപനം പുറത്തുവിട്ട ക്ലിപ്പിെൻറ കൃത്യമായ തീയതി വ്യക്തമല്ല. ഒരു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് ബഗ്ദാദിയുടെ ഓഡിയോ ക്ലിപ് പുറത്തിറങ്ങുന്നത്. അമേരിക്ക-ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള ബഗ്ദാദിയുടെ പരാമർശം അടങ്ങിയതാണ് ഓഡിയോ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.