ലാഹോർ: പാകിസ്താെൻറ വിധി മാറ്റുന്നതിന് വേണ്ടി ജനങ്ങൾ വോട്ട് വിനിയോഗിക്കണമെന്ന് ക്രിക്കറ്റ് മുൻതാരവും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാൻ. രാജ്യത്തിെൻറ വിധി മാറ്റിയെഴുതുന്നതിന് ജനങ്ങൾ മുന്നിട്ടിറങ്ങണം. മാറ്റത്തിനായി പി.ടി.െഎക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ ആവശ്യപ്പെട്ടു.
മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ കുടുംബം പാകിസ്താനെ കൊള്ളയടിച്ച് വിദേശത്തേക്ക് കടന്നു. യു.എസ് ഡോളറുമായുള്ള പാക് രൂപ മൂല്യം അഞ്ചിൽ നിന്ന് 130 ആയാണ് ഇടിഞ്ഞത്. അത്തരത്തിൽ ശരീഫിെൻറ മക്കൾ കോടിപതികളും ജനങ്ങൾ ദരിദ്രരുമായി. ഇന്ന് ശരീഫും മകൾ മറിയവും ആഡിയാല ജയിലിൽ കൊതുകുകടിയേൽക്കുന്നുവെന്നും എയർ കണ്ടീഷനില്ലാത്തതിനാൽ ചൂടാണെന്നും പരാതി പറയുന്നു. രാജ്യത്ത് വികസനപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇമ്രാൻ ആരോപിച്ചു.
ബുധനാഴ്ചയാണ് പാകിസ്താനിൽ വോെട്ടടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.