റങ്കൂൺ: മ്യാൻമറിെൻറ രാഷ്ട്രീയവും വിദേശ ബന്ധങ്ങളെ നിയന്ത്രിക്കുന്നതും രൂപീകരിക്കുന്നതും സൈന്യമാണ്. 1948ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം രാജ്യത്തിെൻറ ഭരണത്തിലും സൈന്യം നിർണായക സ്വാധീനം ചെലുത്തുന്നു. 1990കളിൽ യൂറോപ്യൻ യുണിയനും യു.എസും ചില വിലക്കുകൾ മ്യാൻമറിന് മേൽ ചുമത്തി. പിന്നീട് 2012ൽ ജനാതിപത്യത്തിലേക്ക് ചുവട് വെച്ചുവെങ്കിലും ഇ.യു ആയുധങ്ങൾ നൽകുന്നതിന് മ്യാൻമറിന് മേൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇയൊരു സാഹചര്യത്തിലും മ്യാൻമറിന് ആയുധങ്ങൾ ലഭിക്കുന്നതെവിടെ നിന്നാണെന്നത് ഉയർന്ന് വരുന്ന ചോദ്യമാണ്.
ചൈന, യുക്രൈൻ, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് മ്യാൻമറിനുള്ള ആയുധങ്ങളിൽ ഭൂരിപക്ഷവും നൽകുന്നത്. യുദ്ധ ടാങ്കുകൾ, തോക്കുകൾ, നാവിക കപ്പലുകൾ, മിസൈലുകൾ, വിമാനങ്ങൾ എന്നിവയെല്ലാം ഇൗ രാജ്യങ്ങളുടെ സഹായത്തോടെയാണ് മ്യാൻമർ സ്വന്തമാക്കുന്നത്. ചുരുക്കത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ നൽകുന്ന സഹായം കൊണ്ട് കൂടിയാണ് മ്യാൻമർ റോഹിങ്ക്യൻ മുസ്ലിംകളെ കൂട്ടക്കുരുതി നടത്തുന്നത്. റോഹിങ്ക്യകളെ ഇന്ത്യയിൽ നിന്ന് കുടിയിറക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങൾ കൂടി നൽകുന്ന സഹായമുപയോഗിച്ചാണ് റോഹിങ്ക്യകളെ മ്യാൻമർ കൂട്ടക്കുരിതി നടത്തുന്നതെന്ന് ഒാർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.