ജറൂസലം: പൊതുപണം ഉപയോഗിച്ച് വീട്ടിലേക്ക് ആഡംബര വസ്തുക്കളും ഫർണീച്ചറും വാങ്ങിയ സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഭാര്യ സാറക്കെതിരെ കുറ്റം ചുമത്തി. ജറൂസലം ജില്ലാ കോടതി പ്രോസിക്യൂട്ടറാണ് വിധി പുറപ്പെടുവിച്ചത്. ഇക്കാര്യം ഇസ്രായേൽ നീതിന്യായ മന്ത്രാലയം ശരിവെച്ചു.
പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ പാചകക്കാരനില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തുനിന്ന് പൊതുചെലവിൽ ഭക്ഷണം വാങ്ങാൻ സാറയും അവരുടെ സഹായിയും ആവശ്യപ്പെട്ടിരുന്നതായും ആരോപണമുയർന്നിരുന്നു. ഇത്തരത്തിൽ 97000 ഡോളർ ആണ് അവർ വെട്ടിച്ചത്. എന്നാൽ, ആരോപണങ്ങൾ സാറ നിഷേധിച്ചിരുന്നു.
അഴിമതിക്കേസിൽ നെതന്യാഹുവും കുറ്റാരോപിതനാണ്. നെതന്യാഹുവിന് അനുകൂലമായ വാർത്തകൾ നൽകാനായി പ്രമുഖ മാധ്യമ ഉടമയായ ഷാവുൽ എലോവിച്ച് തെൻറ ഉടമസ്ഥതയിലുള്ള ഹീബ്രു വാർത്ത സൈറ്റ് ഉപയോഗിച്ചുവെന്നും പ്രതിഫലമായി ലക്ഷക്കണക്കിന് ഡോളറുകൾ കൈപ്പറ്റിയെന്നതുമാണ് ആരോപണങ്ങളിൽ ഗുരുതരം.
ബിസിനസുകാരനിൽ ലക്ഷക്കണക്കിന് ഡോളറിെൻറ ആഡംബരവസ്തുക്കൾ കൈപ്പറ്റിയതായും ആരോപണമുണ്ട്. ഇൗ കേസികളിലെല്ലാം നിരവധി തവണ നെതന്യാഹുവിനെ ചോദ്യം ചെയ്തിരുന്നു. 2019ൽ രാജ്യത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.