മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 632 മരണം

ന്യൂഡൽഹി: മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പ​ത്തിൽ 632 പേർ മരിക്കുകയും 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിങ് അലേർട്ട് നെറ്റ്‍വർക്ക് സിസ്റ്റം അറിയിച്ചു. എന്നാൽ, യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത.

ഭൂചലനത്തെ തുടർന്ന് മൊറോക്കയിൽ റസ്റ്ററന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ചരിത്ര നഗരമായ മറാക്കഷിലെ ചില ഭാഗങ്ങൾക്ക് കേടുപാട് പറ്റിയെന്നും റിപ്പോർട്ടുണ്ട്. 


Tags:    
News Summary - At least 93 killed as powerful 6.8 magnitude earthquake strikes Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.