കുവൈത്ത് സിറ്റി: യമനിലെ ഷാബ്‌വ ഗവർണറേറ്റിലെ ക്വീന വാണിജ്യ തുറമുഖം ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.കരാറുകൾ ലംഘിച്ച് സിവിലിയൻ മേഖലയിൽ ഹൂതികൾ നടത്തുന്ന ലംഘനങ്ങളുടെ തുടർച്ചയാണ് ഇതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തുറമുഖം ലക്ഷ്യമാക്കുന്ന ആക്രമണം സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണിയും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണ്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതിന്റെ പ്രാധാന്യം ഇത് കാണിക്കുന്നു.പ്രശ്നം പരിഹരിക്കാനും വെടിനിർത്തലിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള കുവൈത്തിന്റെ പിന്തുണ മന്ത്രാലയം ഊന്നിപ്പറഞ്ഞു.യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.