അഫ്ഗാനിലെ യു.എൻ ഓഫീസിനു നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭാ ഓഫീസിനു നേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

തലസ്ഥാനത്തെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ യു.എൻ ഓഫീസിൻെറ പ്രവേശന കവാടത്തിന് േനർക്കായിരുന്നു ആക്രമണം. യു.എൻ ഉദ്യോഗസ്ഥർക്ക് ആർക്കും ആക്രമണത്തിൽ പരിക്കില്ല. വെടിവെപ്പിനൊപ്പം ഗ്രനേഡ് ആക്രമണവും കെട്ടിടത്തിന് നേർക്ക് ഉണ്ടായി. കഴിഞ്ഞ ദിവസം ഹെറാത്ത് നഗരത്തിലേക്ക് താലിബൻ ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യു.എൻ കെട്ടിടത്തിന് േനർക്കും ആക്രമണം ഉണ്ടായിരിക്കുന്നത്.

സംഭവം ശക്തമായി അപലപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധി ഡെബോറ ലിയോൺസ് പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു.എൻ പ്രതിനിധി പറഞ്ഞു.

Tags:    
News Summary - Attack on UN office in Afghanistan security officer killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.