നീസ് (ഫ്രാൻസ്): ഫ്രഞ്ച് നഗരമായ നീസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം നടത്തിയത് തുനീഷ്യൻ പൗരനെന്ന് അധികൃതർ. നോെത്ര ഡാം ബസലിക്കയിൽ ആക്രമണം നടത്തിയ അക്രമിക്ക് പൊലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റുവെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഈ മെഡിറ്ററേനിയൻ തീരനഗരം ഭീകരാക്രമണത്തിനു വേദിയാകുന്നത്.
1999ൽ തുനീഷ്യയിൽ ജനിച്ച കൊലയാളി കഴിഞ്ഞ സെപ്റ്റംബറിലാണ്, ലംപേദസ ദ്വീപ് വഴി ഇറ്റലിയിൽ എത്തിയതത്രെ. അവിടെനിന്ന് ഇറ്റലിയിലെതന്നെ ബാരിയിലൂടെ ഫ്രാൻസിലെത്തി.
സംഭവദിവസം രാവിലെ നീസ് െറയിൽവേ സ്റ്റേഷനിലെത്തിയ അക്രമി വസ്ത്രം മാറിയശേഷമാണ് ചർച്ചിലെത്തിയത് എന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മൂന്നു കത്തികളുമായി അകത്തു പ്രവേശിച്ച് ആദ്യം മുന്നിൽപെട്ടവരെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. 60ഉം 44ഉം വയസ്സുള്ള രണ്ടു സ്ത്രീകളും 55കാരനുമാണ് മരിച്ചത്.
ഇതിനിടെ, ഭീകരാക്രമണത്തിൽ ഫ്രാൻസിലെ മുസ്ലിംകൾ നടുങ്ങിയിരിക്കുകയാണ്. നടുക്കുന്ന ഈ ആക്രമണം തങ്ങളുടെ വിശ്വാസത്തെയോ മൂല്യങ്ങെളയോ പ്രതിനിധാനംചെയ്യുന്നതല്ല എന്ന് അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.