ന്യൂഡൽഹി: കൃത്യതയില്ലാത്ത കോവിഡ് പരിശോധനഫലം മൂലം ഇന്ത്യയിൽ നിന്ന് ആസ്ട്രേലിയയിലേക്കുള്ള വിമാനയാത്ര തടസപ്പെട്ടുന്നുവെന്ന് പരാതി. കോവിഡ് പരിശോധനയിലെ പിഴവ് മൂലം ഇന്ത്യയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി ആസ്ട്രേലിയ ഏർപ്പെടുത്തി പ്രത്യേക വിമാനങ്ങൾ കയറാൻ സാധിക്കുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ
സി.ആർ.എൽ ഡയഗ്നോസിസ് എന്ന സ്ഥാപനമാണ് ആസ്ട്രേലിയയിലെ ക്വാൻറാസ് എയർലൈനിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്നത്. ഇതിൽ കൃത്യതയില്ലെന്നാണ് ആരോപണം.അതേസമയം കഴിഞ്ഞ ഏപ്രിൽ ആറിന് നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് സി.ആർ.എൽ ലബോറിട്ടറിയുടെ അക്രഡിറ്റേഷൻ റദ്ദാക്കിയിരുന്നു. എന്നാൽ, അവരെ പരിശോധനകൾ നടത്തുന്നതിൽ നിന്ന് വിലക്കിയിരുന്നില്ല. ലബോറട്ടറിയെ പരിശോധനകൾ നടത്തുന്നതിൽ നിന്ന് വിലക്കാൻ തങ്ങൾക്ക് അധികാരമില്ല. എൻ.എ.ബി.എൽ മുദ്ര ലബോറട്ടറി ഉപയോഗിക്കുന്നത് തടയുക മാത്രമാണ് അക്രഡിറ്റേഷൻ റദ്ദാക്കുന്നതിലൂടെ ചെയ്തതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ.വെങ്കിടേശ്വരൻ പറഞ്ഞു.
ഇക്കാര്യത്തിൽ പ്രതികരണവുമായി ആസ്ട്രേലിയൻ എയർലൈനായ ക്വാൻറാസ് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥാപനത്തിന് എല്ലാ ഏജൻസികളുടേയും അംഗീകാരം ആവശ്യമാണെന്നായിരുന്നു ക്വാൻറസിെൻറ പ്രതികരണം. സി.ആർ.എൽ ലബോറിട്ടറിയുടെ പേരെടുത്ത് പറയാതൊയിരുന്നു വിമാന കമ്പനി നിലപാട് വ്യക്തമാക്കിയത്. ടെസ്റ്റ് നടത്താൻ ഏതെങ്കിലുമൊരു ലബോറിട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി ഒരു കമ്പനിയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ക്വാൻറാസ് വിശദീകരിച്ചു. ഇക്കാര്യത്തിൽ ആസ്ട്രേലിയൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.