സ്ത്രീസൗഹാർദ മന്ത്രിസഭയുമായി അൽബനീസ്

മെൽബൺ: ആസ്ട്രേലിയയിൽ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു. മ​ന്ത്രിസഭയിൽ വനിത അംഗങ്ങളു​ടെ എണ്ണം റെക്കോഡാണ്. 23 അംഗ മന്ത്രിസഭയിൽ 10 പേരാണ് വനിതകൾ. സ്കോട് മോറിസൺ സർക്കാരിൽ ഏഴു വനിതകളാണുണ്ടായിരുന്നത്.

ന്യൂനപക്ഷ-ഗോത്രവർഗ വിഭാഗങ്ങൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. തലസ്ഥാനമായ കാൻബറയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രിയായി ഇദ് ഹുസികും യുവജന മന്ത്രിയായി ആൻ അലിയും ചുമലയേറ്റതോടെ ആസ്ട്രേലിയക്ക് ഇതാദ്യമായി മുസ്‍ലിം ഫെഡറൽ മന്ത്രിമാരെയും ലഭിച്ചു.

ലിൻഡ ബേണീ തദ്ദേശ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യമന്ത്രിയായി. ലേബർ പാർട്ടി 151 അംഗ പാർലമെന്റിൽ 77സീറ്റുകൾ സ്വന്തമാക്കിയെന്നാണ് അൽബനീസ് അവകാശപ്പെട്ടത്. അതിനാൽ മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെയാണ് ഭരണത്തിലേറിയതും. 

Tags:    
News Summary - Australia's new federal ministry was sworn into office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.