ഖാലിദ സിയയുടെ മകൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ കണ്ടെന്ന് ബംഗ്ലാദേശ് ഇന്റലിജൻസ് ഏജൻസി

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മുഖ്യ എതിരാളി ഖാലിദ് സിയയുടെ മകൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം. സിയയുടെ മകൻ താരിഖ് റഹ്മാനും പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇതിന് പിന്നാലെ രാജ്യത്ത് സംഘർഷമുണ്ടായെന്നാണ് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്. ബംഗ്ലാദേശ് കലാപത്തിന് ഊർജം പകരുന്ന രീതിയിൽ എക്സിൽ നിരവധി സന്ദേശങ്ങൾ വന്നുവെന്നും ഹസീന സർക്കാറിനെതിരെ വ്യാപകമായ പ്രചാരണമുണ്ടായെന്നും പറയുന്നുണ്ട്. പാകിസ്താനി ഹാൻഡിലുകളിൽ നിന്നും ഇത്തരത്തിൽ സന്ദേശങ്ങൾ വന്നിരുന്നുവെന്നും ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു.

ശൈഖ് ഹസീനയെ മാറ്റി പാകിസ്താനോടും ചൈനയോടും സൗഹൃദമുള്ള ഭരണം ബംഗ്ലാദേശിൽ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി ഐ.എസ്.ഐയോട് ചേർന്ന് നിൽക്കുന്ന ഇസ്‍ലാമി ഛാത്ര ഷിബിർ പോലുള്ള സംഘടനകളെ പാകിസ്താൻ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.

മാസങ്ങളുടെBangladesh intel report says Khaleda Zia's son met Pak spy agency officials ഗൂഢാലോചനകൾക്ക് ഒടുവിലാണ് ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം പാകിസ്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും ബംഗ്ലാദേശ് ഇന്റലിജെൻസ് ഏജൻസി പറയുന്നു.

വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ വർഷങ്ങളായി തടങ്കലിൽ കഴിയുന്ന അവരുടെ മുഖ്യഎതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയെ നിരവധി കേസുകളിൽ പ്രതി ചേർത്താണ് ശൈഖ് ഹസീന ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. വിദ്യാർഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ പേരെയും മോചിപ്പിക്കാനും തീരുമാനിച്ചതായും പ്രസിഡന്റിന്റെ വാർത്താവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

2018 ലാണ് അഴിമതിക്കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിച്ചത്. 78 കാരിയായ ഖാലിദ സിയ, ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.

Tags:    
News Summary - Bangladesh intel report says Khaleda Zia's son met Pak spy agency officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.