സ്നേഹവും സമാധാനവും രാജ്യത്തെ പുനർനിർമ്മിക്കുമെന്ന് ബീഗം ഖാലിദ സിയ

ധാക്ക: സ്നേഹവും സമാധാനവും രാജ്യത്തെ പുനർനിർമ്മിക്കുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനൽ പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ.

ബംഗ്ലാദേശിൽ ഭരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയും പ്രധാനമന്ത്രി ശൈഖ് ഹസീന പലായനം ചെയ്യുകയും ചെയ്തതിനു ശേഷം ബീഗം ഖാലിദ സിയയെ മോചിപ്പിച്ചിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതയായതിന് ശേഷം ആദ്യമായി നയപാൽട്ടാനിലെ ബി.എൻ.പി റാലിയിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അവർ. 2018 ന് ശേഷംആദ്യമായാണ് അവർ പൊതു പ്രസംഗം നടത്തുന്നത്.

അസാധ്യമായത് സാധ്യമാക്കാനുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ വിദ്യാർഥികളോടും പൊതുജനങ്ങളോടും അവർ നന്ദി പറഞ്ഞു. ഇത് കോപമോ പ്രതികാരമോ അല്ല. സ്നേഹവും സമാധാനവുമാണ് രാഷ്ട്രത്തെ പുനർനിർമ്മിക്കുകയെന്നും അവർ പറഞ്ഞു. ‘ഞാൻ ഇപ്പോൾ പുറത്തിറങ്ങി. അസാധ്യമായത് സാധ്യമാക്കാൻ ‘ഡു ഓർ ഡൈ’ പോരാട്ടത്തിൽ പങ്കെടുത്ത ധീരരായ ആളുകൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശാന്തത പാലിക്കാൻ അവർ അഭ്യർത്ഥിച്ചതായും ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.

2018ൽ അഴിമതി ആരോപിച്ച് ബീഗം ഖാലിദ സിയയെ 17 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 

Tags:    
News Summary - Begum Khaleda Zia says that love and peace will rebuild the nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.