ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് ബൈഡൻ

വാഷിങ്ടൺ: ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യു.എസ് നിർമിച്ച താൽക്കാലിക തുറമുഖത്തിലൂടെയാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ എത്തിച്ചത്. 33,000 പേർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങളാണ് ഗസ്സയിൽ എത്തിച്ചതെന്നും ജോ ബൈഡൻ അറിയിച്ചു. എക്സിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

യു.എസ് എയ്ഡുമായി ചേർന്ന് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിച്ചു. പോഷസമ്പുഷ്ടമായ ഫുഡ് ബാറുകൾ, റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ എന്നിവയെല്ലാം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പടെ 11,000 പേർക്ക് ഉപയോഗിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചത്. 33,000 പേർക്ക് വേണ്ട സൗകര്യങ്ങൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ടെന്ന് ബൈഡൻ എക്സിൽ കുറിച്ചു. ഇസ്രായേലുമായി ചേർന്ന് കരമാർഗം കൂടുതൽ സഹായം നൽകുന്നതിന് ശ്രമിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നാ​യി അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ തീ​ര​ത്ത് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക തു​റ​മു​ഖം തു​റ​ന്നിരുന്നു. 32 കോ​ടി ഡോ​ള​ർ ചെ​ല​വി​ലാ​ണ് തു​റ​മു​ഖം നി​ർ​മി​ച്ച​ത്. ഇ​തു​വ​ഴി എ​ത്തി​ച്ച ആ​ദ്യ ലോ​ഡ് സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ സ​ഹാ​യ​വി​ത​ര​ണ​ത്തി​ന് ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ ഇ​സ്രാ​യേ​ലി​ന്റെ എ​ല്ലാ അ​ക്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി അ​മേ​രി​ക്ക അ​ൽ​പം ഭ​ക്ഷ​ണം ത​ന്ന് ക​ണ്ണി​ൽ​ പൊ​ടി​യി​ടു​ക​യാ​ണെ​ന്ന് ഫ​ല​സ്തീ​നി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ര അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക​യാ​ണ് സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള ചെ​ല​വ് കു​റ​ഞ്ഞ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ വ​ഴി. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​മേ​രി​ക്ക അ​തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സ​ഹാ​യ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


Tags:    
News Summary - Biden says 170 metric tonnes of food coming through Gaza aid pier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.