വാഷിങ്ടൺ: ഹെയ്തിയിലെ എംബസി സംരക്ഷിക്കാൻ സൈന്യത്തെ അയക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഹെയ്തി പ്രസിഡൻറ് ജുവനൽ മോസസ് കഴിഞ്ഞയാഴ്ചയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. രാജ്യത്ത് യു.എസ് സൈന്യത്തെ വിന്യസിക്കണമെന്ന് ഹെയ്തി ഇടക്കാല സർക്കാർ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എംബസിയിൽ മാത്രമായിരിക്കും യു.എസ് സേന ഉണ്ടാവുകയെന്നും സൈനിക വിന്യാസത്തിൽ പ്രത്യേക താൽപര്യങ്ങൾ ഒന്നും തന്നെയില്ലെന്നും ബൈഡൻ അറിയിച്ചു. അതേസമയം, യു.എസ് സൈനിക വിന്യാസം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർഥനയെ ഹെയ്തി തെരഞ്ഞെടുപ്പ് മന്ത്രി മത്തിയാസ് പിയറെ ന്യായീകരിച്ചു. വിഭവ ദൗർലഭ്യവും പ്രാദേശിക പൊലീസിെൻറ ദൗർബല്യവും കാരണമാണ് യു.എസ് സൈനിക സഹായം തേടിയത് എന്നാണ് മത്തിയാസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.