ഗസ്സ സിറ്റി: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ഉടമ്പടിയെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. സംഘർഷത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായി അമേരിക്ക പ്രയത്നിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി കുറയുന്നതിനാൽ ഗസ്സയിലേക്ക് സഹായങ്ങളും ഇന്ധനവും എത്തിക്കുമെന്നും ബൈഡൻ അറിയിച്ചു. ഈജിപ്തിന്‍റെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാർ അന്തിമമായത്.
ദിവസങ്ങളായി നടക്കുന്ന ഇസ്രായേൽ നരനായാട്ടിൽ 44 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലധികവും സാധാരണക്കാരും കുട്ടികളുമാണ്. 310ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.