കാബൂൾ: ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 30 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ബാൽക് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ആറ് വിദേശികളുൾപ്പടെ 30 േപർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ നാഷണൽ ആർമി അറിയിച്ചു.
ദൗലത്താബാദ് ജില്ലയിലെ ക്വിറ്റലാക് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം വ്യക്തമാക്കി.
ബോംബുകളും മൈനുകളും നിർമിക്കാനായി വിദഗ്ധർ ക്ലാസുകൾ നയിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. താലിബാനും സർക്കാറും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചതിനെ തുടർന്ന് അഫ്ഗാനിലെ സംഘർഷങ്ങളിൽ അയവു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.