ബാങ്കോക്ക്: രാത്രിയുടെ പാതി ഇരുട്ടിയിൽ അലസമായി യാത്ര ചെയ്യുന്നതിനിടെ മുന്നിൽ വിടർന്നാടി സർപം ശല്യക്കാരനായ സഹയാത്രികനായാലോ? ഭയന്നുവിറച്ച് ബൈക്കും യാത്രികനും ഒന്നിച്ച് നിലംപതിക്കുമെന്നുറപ്പ്. പക്ഷേ, തായ്ലൻഡിൽ യുവാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ പറയുന്നത് മറ്റൊരു കഥയാണ്.
യാത്രക്കിടെ പാമ്പ് മുന്നിൽ കയറി ഒരു ഹാൻഡ്ലിൽ തൂങ്ങിയാടുന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന യാത്രക്കാരൻ വാഹനം നിർത്താൻ തിടുക്കം കാണിക്കുംമുമ്പ് ആളെ പകർത്താൻ മൊബൈൽ കാമറ ഓണാക്കുകയായിരുന്നു. ഏറെദൂരം പിന്നീട് സഞ്ചരിച്ചില്ലെങ്കിലും ഒറ്റക്കൈയിൽ വാഹനത്തിന്‍റെ നിയന്ത്രണം ശ്രദ്ധിക്കുേമ്പാൾ മറുകൈയിൽ കാമറ ദൃശ്യം പകർത്തിക്കൊണ്ടിരുന്നു. ഇടക്ക് ആൾ മുന്നോട്ടുനീങ്ങി അപകടകരമായി നോക്കുന്നതുൾപെടെ ദൃശ്യങ്ങളിലുണ്ട്. വാഹനം നിർത്തിയതോടെ ശാന്തനായ സർപം പതിയെ അവിടെ വിശ്രമിക്കുന്നിടത്ത് കാഴ്ചകൾ അവസാനിക്കുന്നു. വടക്കൻ തായ്ലൻഡിലെ ഉതായ് താനി പ്രവിശ്യയിലാണ് സംഭവം. ഇലക്ട്രിക് ബൈക്കിൽ കുടുങ്ങിപ്പോയ സർപത്തിന് നിർത്തിയ ശേഷവും ഇറങ്ങിപ്പോകാനാകുന്നില്ലെങ്കിലും പിന്നീടെന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ആദ്യം കണ്ടപാടെ ബഹളം വെക്കുന്ന യാത്രക്കാരൻ വാഹനം നിർത്തിയ ശേഷം പാമ്പിനെ വ്യത്യസ്ത ആംഗിളുകളിൽ പകർത്തി കാഴ്ച വിരുന്ന് ഗംഭീരമാക്കുന്നുണ്ട്.
200 ഓളം പാമ്പുവർഗങ്ങളുള്ള തായ്ലൻഡിൽ സമാന സംഭവങ്ങൾ പുതിയതല്ല. 40ഓളം വിഭാഗങ്ങൾ വിഷ സർപങ്ങളുമാണ്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും സമാന അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.
വനംകൈേയറ്റം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.