ലണ്ടൻ: പണിമുടക്ക് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം സർക്കാർ അംഗീകരിച്ചതായി പ്രധാനമന്ത്രി ഋഷി സൂനക്കാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പൊലീസുകാർക്ക് ഏഴ് ശതമാനവും അധ്യാപകർക്ക് 6.5 ശതമാനവും ജൂനിയർ ഡോക്ടർമാർക്ക് ആറു ശതമാനവും വേതനം വർധിക്കും.
തീരുമാനം അന്തിമമാണെന്നും ശമ്പളം സംബന്ധിച്ച് കൂടുതൽ ചർച്ചകളുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 35 ശതമാനം വേതനവർധന ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ അഞ്ചു ദിവസം രംഗത്തിറങ്ങിയത് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.