സിയോൾ: ബി.ടി.എസ് ഗായകൻ സുഗ സൈനിക സേവനത്തിന് പോകുന്നതായുള്ള കോടിക്കണക്കിന് ആരാധാകരെ ഞെട്ടിച്ച വാർത്തക്കു പിന്നാലെ, അവസാനമായി ലൈവിലെത്തി സംവദിച്ച് താരം. ഓൺലൈൻ ആരാധക കൂട്ടായ്മയായ വീവേഴ്സിൽ ലൈവിലെത്തിയ സുഗ കാര്യങ്ങളെല്ലാം വിശദീകരിച്ചു.
സൈനിക സേവനത്തിന് പോകുന്നതിന് മുമ്പുള്ള തന്‍റെ അവസാന ലൈവ് ആണിതെന്ന് താരം പറഞ്ഞു. മുടിയെല്ലാം നീളം കുറച്ച് വെട്ടിയ നിലയിലായിരുന്നു സുഗ. ‘സ്റ്റാഫ് പോലും എന്നെ തിരിച്ചറിഞ്ഞില്ല. ഈ രൂപം ശീലമാകാത്തതിന്‍റെ പ്രശ്നം എനിക്കുമുണ്ട്’ -സുഗ പറഞ്ഞു.
230917 🐱 suga's live; a summary pic.twitter.com/VEFujRBScA
— pha (@bemyjinnie) September 17, 2023
ലൈവിനിടെ, ബി.ടി.എസ് അംഗങ്ങളും നിലവിൽ സൈനിക സേവനമനുഷ്ഠിക്കുന്നവരുമായ ജെ-ഹോപ്പും ജിന്നും കമന്‍റ് സെക്ഷനിലെത്തിയത് ആരാധകർക്ക് സർപ്രൈസ് ആയി. രണ്ടു വർഷം കാത്തിരിക്കണമെന്നും 2025ൽ കാണാമെന്നും 20 മിനിറ്റ് നീണ്ട ലൈവ് വീഡിയോയിൽ സുഗ ആരാധകരോട് വ്യക്തമാക്കി. കരയരുത്, ഞാൻ പറഞ്ഞല്ലോ 2025ൽ നമ്മൾ വീണ്ടും കാണുമെന്ന് -സുഗ പറഞ്ഞു.
ലോകത്താകമാനം കോടിക്കണക്കിന് ആരാധകരാണ് ബി.ടി.എസിന് ഉള്ളത്. സുഗയുടെ സൈനിക സേവനം സെപ്റ്റംബർ 22 ന് ആരംഭിക്കും. സുഗ സേവനമനുഷ്ഠിക്കുന്ന സ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ബിഗ് ഹിറ്റ് മ്യൂസിക് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.