നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ




ഒട്ടാവ: ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം നാലായി. നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരൻമാരെ കാനഡ അറസ്റ്റ് ചെയ്തിരുന്നു. അമൻദീപ് സിങ് എന്ന 22 കാരനാണ് പിടിയിലായത്.



ആയുധകേസുമായി ബന്ധപ്പെട്ട് ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും പൊലീസ് ചുമത്തി. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങളുടെ അന്വേഷണത്തിന്റെ രീതി വ്യക്തമാക്കുന്നതാണ് പുതിയ സംഭവങ്ങളെന്ന് കാനഡ പൊലീസ് പറഞ്ഞു.



കഴിഞ്ഞയാഴ്ച നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായിരുന്നു. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് പിടയിലായത്.



2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.





Tags:    
News Summary - Canada arrests fourth Indian in Hardeep Singh Nijjar killing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.