റോം: വിപണിമുതലാളിത്തത്തിെൻറ മാന്ത്രിക ആശയങ്ങൾ പരാജയപ്പെട്ടതായി കോവിഡ് മഹാമാരി തെളിയിച്ചതായും പരിഷ്കരണം ആവശ്യമാണെന്നും പോപ് ഫ്രാൻസിസ്. സംഭാഷണവും െഎക്യദാർഢ്യവും മുന്നോട്ടുവെക്കുന്നതും എന്തു വില കൊടുത്തും യുദ്ധത്തെ തടയുന്നതുമായ പുതിയ രാഷ്ട്രീയം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡാനന്തര കാലത്തെക്കുറിച്ച ആശയങ്ങൾ ഉൾെക്കാള്ളിച്ചുള്ള സാമൂഹിക അധ്യാപനമായ ഫ്രാറ്റെല്ലി ടുട്ടി (എല്ലാ സഹോദരന്മാരോടും) എന്ന ചാക്രിക ലേഖനം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. സെൻറ് ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിലായിരുന്നു ഇത് പുറത്തിറക്കിയത്.
നിയമാനുസൃത പ്രതിരോധം എന്ന നിലയിൽ യുദ്ധത്തെ ന്യായീകരിക്കാമെന്ന കാത്തലിക് ചർച്ചിെൻറ പ്രമാണവും അദ്ദേഹം തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകളായി വിപുലാർഥത്തിൽ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മുതൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിപൂർവകമായ യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ മുൻ നൂറ്റാണ്ടുകളിൽ വിശദീകരിച്ച യുക്തിസഹമായ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്.മഹാമാരി ബാധിച്ച ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളിൽ പരിഷ്കരണം ആവശ്യമുെണ്ടന്ന് കോവിഡ് മഹാമാരി തന്നെ ബോധ്യപ്പെടുത്തിയതായും പോപ് ഫ്രാൻസിസ് പറഞ്ഞു.
എല്ലാ സഹോദരന്മാരോടും എന്ന ചാക്രിക ലേഖന തലക്കെട്ട് വിവാദമായിട്ടുണ്ട്. സ്ത്രീകളെ ഒഴിവാക്കുന്നുവെന്നാണ് പരാതി. എന്നാൽ, മൂലവാചകമായ ഫ്രാറ്റെല്ലി എന്ന വാക്ക് ബഹുവചനം ലിംഗഭേദം ഉൾക്കൊള്ളുന്നതാണെന്ന് വത്തിക്കാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.