പെലോസി തായ്‍വാൻ സന്ദർശിച്ചാൽ തിരിച്ചടിയെന്ന് ചൈന

വാ​ഷി​ങ്ട​ൺ: യു.​എ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി. ചൈ​ന​യെ പ്ര​കോ​പി​പ്പി​ച്ച് താ​യ്‍വാ​നി​ലും പെ​ലോ​സി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം.

തി​ങ്ക​ളാ​ഴ്ച സിം​ഗ​പ്പൂ​രി​ലെ​ത്തി​യ പെ​ലോ​സി, സ്വ​യം​ഭ​ര​ണ രാ​ജ്യ​മാ​യ താ​യ്‍വാ​നി​ലെ​ത്തി​യാ​ൽ വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 'ചൈ​ന​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ലെ ക​ട​ന്നു​ക​യnancy pelosi​റ്റു​മാ​കും ന​ട​പ​ടി​യെ​ന്നും ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും' ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ൻ പ​റ​ഞ്ഞു.

ചൈ​ന അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മ്പോ​ഴും താ​യ്‍വാ​ൻ സ്വ​യം​ഭ​ര​ണ രാ​ജ്യ​മാ​യി തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ സ്വാ​ത​​ന്ത്ര്യ​വാ​ദി​ക​ൾ​ക്ക് പി​ന്തു​ണ​യെ​ന്നോ​ണ​മാ​കും പെ​ലോ​സി​യു​ടെ സ​ന്ദ​ർ​ശ​നം. അ​ത് എ​ന്തു വി​ല ​ന​ൽ​കി​യും ത​ട​യു​ക​യാ​ണ് ചൈ​ന​യു​ടെ ല​ക്ഷ്യം.

Tags:    
News Summary - China against Nancy Pelosi visit to Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.