ബെയ്ജിങ്: പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും അയവു വരുത്തി. മാസങ്ങൾക്കു ശേഷം ഷാങ്ഹായിയിൽ പൊതുഗതാഗത സംവിധാനങ്ങളിലെ കോവിഡ് പരിശോധന നിർത്താനും മാളുകളും റസ്റ്റാറന്റുകളും വീണ്ടും തുറക്കാനും നടപടിയെടുത്തു. ബെയ്ജിങ്, ഷെൻഴെൻ, ചെങ്ദു, ടിയാൻജിൻ നഗരങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താനും പാർക്കുകളിലും മറ്റും പ്രവേശിക്കാനും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ജനത്തെ പ്രകോപിപ്പിച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കണമെന്നും ഷി ജിൻപിങ് സർക്കാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. ഉരുക്കുമുഷ്ടി ഭരണമുള്ള ചൈനയിൽ പ്രത്യക്ഷ സമരം അപൂർവമാണ്.
സിൻജ്യങ് മേഖലയിലെ ഉറുംഖിയിൽ അപ്പാർട്ടുമെന്റിൽ തീപിടിത്തമുണ്ടായി പത്തുപേർ മരിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. കൂടുതൽ മേഖലകളിലേക്ക് പ്രത്യക്ഷ സമരം വ്യാപിച്ചത് ഭരണകൂടത്തെ ഞെട്ടിച്ചു. കോവിഡ് കേസുകൾ കൂടുതലായിട്ടും നിയന്ത്രണങ്ങൾ നീക്കാൻ ഇതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.