കാബൂൾ: താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്താനിൽ അംബാസഡറെ നിയമിച്ച് ചൈന. ബുധനാഴ്ചയാണ് അഫ്ഗാനിസ്താനിൽ പുതിയ ചൈനീസ് അംബാസഡർ സ്ഥാനമേറ്റെടുത്തത്.
2021 ൽ താലിബാൻ അധികാരമേറ്റതിന് ശേഷം ആദ്യമായി അംബാസഡറെ നിയമിക്കുന്ന രാജ്യമാണ് ചൈന. ആഗോളതലത്തിൽ ഒരു രാജ്യവും താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ചൈനയുടെ നീക്കം. വിഷയത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.
അഫ്ഗാനിസ്താനിലെ ഇസ്ലാമിക് എമിറേറ്റ് പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് പുതിയ ചൈനീസ് അംബാസഡർ ഷാവോ സിങ്ങിന്റെ യോഗ്യതാപത്രങ്ങൾ സ്വീകരിച്ചതായി താലിബാൻ ഭരണകൂടത്തിന്റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി പ്രസ്താവനയിൽ പറഞ്ഞു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരമേറ്റതിന് ശേഷം നിയമിച്ച ആദ്യത്തെ അംബാസഡർ ചൈനയുടെതാണെന്ന് താലിബാൻ ഭരണകൂട വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.
പാകിസ്ഥാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര പ്രതിനിധികളും കാബൂളിലെ നയതന്ത്ര ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ മുതിർന്ന നയതന്ത്രജ്ഞരെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.