ബെയ്ജിങ്: ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്ഗൂർ വംശഹത്യയിൽ പ്രതിഷേധിച്ച് നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരം തീർത്ത് ചൈന. നാലു ചൈനീസ് ഉദ്യോഗസ്ഥരെ രാജ്യത്തുവിലക്കിയ ബ്രിട്ടീഷ് നടപടിക്കു പകരമായി ബ്രിട്ടനിലെ 10 സംഘടനകൾക്കും വ്യക്തികൾക്കും ചൈനയും ഉപരോധമേർപെടുത്തി. കൺസർവേറ്റീവ് കക്ഷി മുൻ നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത് ഉൾപെടെ ചൈനക്കെതിരെ ഉപരോധത്തിന് ഒരുവർഷത്തോളം മുൻനിരയിൽ നിന്ന രാഷ്ട്രീയ നേതാക്കളാണ് ഉപരോധ പട്ടികയിലുള്ളത്. യൂറോപ്യൻ അക്കാദമീഷ്യൻമാർ, ബുദ്ധിജീവികൾ എന്നിവരും വിലക്ക് വീണവരിൽ പെടും.
സിൻജിയാങ്ങിലുടനീളം സ്ഥാപിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്ഗൂർ മുസ്ലിംകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരെ ചൈനീസ് ദേശീയതയിലേക്ക് എത്തിക്കാനും മത ബോധം നഷ്ടപ്പെടുത്താനും ആസൂത്രിത പദ്ധതികളാണ് നടപ്പാക്കിവരുന്നത്. തടവറയിലെ വനിതകൾ കൂട്ട ബലാൽസംഗത്തിനിരയാകുന്നതായി അടുത്തിടെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തീവ്രവാദികൾക്ക് പുനർവിദ്യാഭ്യാസമാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
ഡങ്കൻ സ്മിത്തിനു പുറമെ ടോം ടുഗെൻഡ്ഹാറ്റ്, നുസ് ഗനി, നീൽ ഒബ്രിയൻ, ടിം ലോട്ടൺ തുടങ്ങിയവരാണ് വിലക്കുവീണ ബ്രിട്ടീഷ് എം.പിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.