കോവിഡ് ക്ലസ്റ്റർ വളരുന്നു; ചൈനീസ് നഗരത്തിൽ രണ്ടിടത്ത് ലോക്ഡൗൺ

ബെയ്ജിങ്: കോവിഡ് ക്ലസ്റ്റർ വളരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ചൈനീസ് നഗരമായ ഗുവാങ്ഷുവിൽ രണ്ടിടത്ത് ലോക്ഡൗൺ ഏർപ്പെടുത്തി. ചൈനയുടെ തെക്കൻ വ്യാവസായികോൽപാദന മേഖലയാണ് ഗുവാങ്ഷു. പുതിയതായി 11 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്.

നഗരത്തിൽ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിരിക്കുകയാണ്. ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗൺബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമാണ് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രാദേശിക സമ്പർക്കത്തിലൂടെ 30 പേർക്ക് ഇവിടെ രോഗം വന്നിട്ടുണ്ട്. കോവിഡിന്‍റെ പ്രഭവകേന്ദ്രമായി കരുതുന്ന ചൈനയിൽ ആകെ 91,122 പേർക്കാണ് കോവിഡ് ബാധിച്ചത്. 4636 പേർ മരിച്ചു. നിലവിൽ 337 പേർ ചികിത്സയിലുണ്ട്. ഇന്നലെ 23ഉം 

Tags:    
News Summary - China locks down part of Guangzhou amid outbreak of Indian Covid variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.