കൊറോണ​: ചൈന ചരിത്രപരമായ പരീക്ഷണ​ത്തിൽ വിജയിച്ചുവെന്ന്​ ഷി ജിങ്​പിങ്​


ചൈന: രാജ്യത്ത്​ പൊട്ടിപ്പു​റപ്പെട്ട കൊറോണ വൈറസിനെ നിയന്ത്രിച്ചുകൊണ്ട്​ ചൈന അസാധാരണവും ചരിത്രപരവുമായ പരീക്ഷണത്തിൽ വിജയിച്ചുവെന്ന്​ പ്രസിഡൻറ്​ ഷി ജിങ്​പിങ്​. പൊതുജനാരോഗ്യ പ്രതിസന്ധിയെ തരണം ചെയ്​ത്​ കമ്മ്യൂണിസ്​റ്റ്​ നേതൃത്വത്തി​െൻറ ചടുലതയും സംഘാടന മികവിനുമുള്ള ഉദാഹരണമായി എടുത്തുകാ​ട്ടേണ്ടതാണെന്നും ആരോഗ്യപ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങിൽ ഷി ജിങ്​പിങ്​ പറഞ്ഞു. ചൊവ്വാഴ്ച ഗ്രേറ്റ്​ ഹാളിൽ നടന്ന ചടങ്ങിൽ കോവിഡിനെതിരെ പൊരുതിയ നാല്​ ആരോഗ്യപ്രവർത്തകർക്ക്​ പ്രസിഡൻറ്​ സ്വർണമെഡൽ സമ്മാനിച്ചു.

"ഞങ്ങൾ അസാധാരണവും ചരിത്രപരവുമായ ഒരു പരീക്ഷണം വിജയിച്ചു. കൊറോണ വൈറസിനെതിരായ ജനങ്ങളുടെ യുദ്ധത്തിൽ അതിവേഗം വിജയം നേടി. സാമ്പത്തിക വീണ്ടെടുക്കലിനും കോവിഡ് -19 നെതിരായ പോരാട്ടത്തിനും ഞങ്ങൾ ലോകത്തെ നയിക്കുന്നു.''- ഷി ജിൻപിങ്​ പറഞ്ഞു.

വൈറസ്​ വ്യാപനത്തിൽ ചൈനയുടെ നിലപാട്​ ആഗോളതലത്തിൽ വൻവിമർശനത്തിന്​ വഴിവെച്ചിരുന്നു. ബെയ്​ജിങ്​ വൈറസി​െൻറ ഉത്ഭവവും കാഠിന്യവും മറച്ചുവെച്ചതായും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് വ്യാപനത്തിൽ ചൈന 4,634 മരണങ്ങളാണ്​ ഉണ്ടായത്​. കർശനമായ നിയന്ത്രണങ്ങളിലൂടെയും ലോക്​ഡൗണിലൂടെയുമാണ്​ ​വൈറസ്​ വ്യാപനം തടഞ്ഞതെന്നാണ്​ ചൈനയുടെ വാദം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.