ബെയ്ജിങ്: ചൈനയിൽ ഡോക്‌സൂരി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചില തീരപ്രദേശ നഗരങ്ങളിലെ സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും അടച്ചു. തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് ചൈനയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ തീരം തൊടുമെന്ന് ഫുജിയാൻ പ്രവിശ്യാ കാലാവസ്ഥ അധികൃതർ പറഞ്ഞു. ഡോക്‌സൂരി ചുഴലിക്കാറ്റ് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശുമെന്ന് ചൈനീസ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മണിയോടെ കാറ്റ് തായ്‌വാൻ കടലിലൂടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ഫുജിയാൻ പ്രവിശ്യയിലേക്ക് പ്രവേശിക്കും.
ഡോക്‌സൂരി ശക്തിയേറിയ കാറ്റാണെങ്കിലും ബുധനാഴ്ച വടക്കൻ ഫിലിപ്പീൻസിന്റെ തീരപ്രദേശത്ത് ആഞ്ഞടിച്ചതിന് ശേഷം അതിന്റെ ശക്തി കുറഞ്ഞു. ഫിലിപ്പീൻസിൽ ഡോക്‌സുരിയിൽ പെട്ട് അഞ്ച് പേർ മരിച്ചതായും രാജ്യത്തെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.