റഷ്യൻ സേനയെ സഹായിക്കുന്നതിനായി അണിനിരന്ന ചൈനീസ് സേന എന്ന നിലക്ക് പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് ചൈന അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ അതിർത്തിയിൽ പൂർണ്ണ സജ്ജമായ ചൈനീസ് സൈനിക ട്രക്ക് വാഹനവ്യൂഹം കാണിക്കുന്ന ചിത്രം ഉൾപ്പെടെ റഷ്യയിലേക്ക് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ചുള്ള വാർത്താ കിംവദന്തികൾ ചൈന തള്ളിക്കളഞ്ഞതായി വെള്ളിയാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ സൈനിക ആക്രമണത്തിൽ റഷ്യ സൈനിക പിന്തുണ ആവശ്യപ്പെട്ടെന്ന വാർത്ത നേരത്തെ ചൈന നിഷേധിച്ചിരുന്നു.
യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള ചൈനയുടെ നിലപാടിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഓൺലൈനിൽ നിരവധി വ്യാജ വാർത്താ റിപ്പോർട്ടുകൾ ഉണ്ടെന്ന് രാജ്യത്തിന്റെ ഇന്റർനെറ്റ് വാച്ച്‌ഡോഗായ സൈബർസ്‌പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സി.എ.സി) വ്യാഴാഴ്ച പറഞ്ഞു.
പൂർണ്ണമായി ലോഡുചെയ്‌ത ചൈനീസ് സൈനിക വാഹനങ്ങളുടെ ഒരു നീണ്ട നിര രാത്രിയിൽ സഞ്ചരിക്കുന്നതിന്റെ ഫോട്ടോ ട്വിറ്ററിൽ പ്രചരിച്ചു. ഇത് ചൈന റഷ്യക്ക് സഹായം നൽകുന്നുവെന്ന അഭ്യൂഹത്തിന് കാരണമായി. എന്നാൽ ഇത് യഥാർത്ഥത്തിൽ 2021 മെയിൽ പകർത്തിയ ചിത്രമാണ് എന്നാണ് ചൈന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.