വാഷിങ്ടണ്‍: അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയെ ചൈന സ്വന്തമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ എതിരാളിയുടെ പ്രസംഗത്തിലെ ഏറ്റവും വലിയ കാര്യം ചൈനയെക്കുറിച്ച് അടക്കം അദ്ദേഹം സംസാരിക്കാത്ത വിഷയങ്ങളാണെന്നും ട്രംപ് പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ നാഷണല്‍ പോളിസിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
'ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിദ്വേഷം നിരസിക്കാനുള്ള സമയമാണിത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അമേരിക്കയെ തകര്‍ക്കാന്‍ ഇത്രയധികം സമയം ചെലവഴിക്കുന്ന ഒരു പാര്‍ട്ടിക്ക് അമേരിക്കക്കാരനെ നയിക്കാനാവില്ല. കഴിഞ്ഞ ദിവസത്തെ ബൈഡന്റെ പ്രസംഗത്തിലെ ഏറ്റവും വലിയ ഭാഗം അദ്ദേഹം പറയാത്ത കാര്യങ്ങളാണ്.
ചൈനയെക്കുറിച്ച് ഒരു കാര്യവും ഒരുതരത്തിലും അദ്ദേഹം പരാമര്‍ശിച്ചില്ല. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ ചൈന നമ്മുടെ രാജ്യത്തെ സ്വന്തമാക്കും. അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, ജോ ബൈഡന്‍ വിജയിക്കണമെന്ന് ചൈന വളരെ ആഗ്രഹിക്കുന്നുണ്ട്' -ട്രംപ് പറഞ്ഞു.
നവംബര്‍ മൂന്നിനാണ് യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.