കൊളംബോ: ചൈനയുടെ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പൽ കൊളംബോയിലെത്തിയത് ആശങ്കയുണർത്തുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികൾ ശക്തമാക്കുന്നതിനിടെയാണ് ഷി യാൻ 6 എന്ന കപ്പൽ എത്തിയത്.
നാവികഗവേഷണ പ്രവർത്തനങ്ങൾക്കായി 48 മണിക്കൂർ കൊളംബോയിൽ തങ്ങാൻ അനുമതി നൽകിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പും സമാനമായി ചൈനീസ് കപ്പലുകളെത്തിയതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ബഹിരാകാശ പേടകങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പലിന് അന്ന് ഗവേഷണപ്രവർത്തനങ്ങൾക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു.
ഇത്തവണ ഗവേഷണത്തിന് അനുമതിയായതോടെ രണ്ടു ദിവസവും ശ്രീലങ്കൻ നാവികസേനയും ശാസ്ത്രജ്ഞരും ഗവേഷകരും കപ്പലിനെ നിരീക്ഷിക്കും. കൊളംബോയിൽ ചൈനീസ് സർക്കാറിനു കീഴിലുള്ള കമ്പനി നിയന്ത്രിക്കുന്ന ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇതേക്കുറിച്ച് ഇന്ത്യൻ നയതന്ത്രവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.