ക്രൈസ്റ്റ്ചർച്ച്: 51 മുസ്ലിംകളെ വെടിവെച്ചുകൊന്ന പ്രതിക്കുള്ള ശിക്ഷവിധിയിൽ കോടതി എഴുതിയത് മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരതയുടെ അടയാളങ്ങൾ. പിതാവിെൻറ കാലിൽ ചുറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു വയസ്സുകാരനെ മനഃപൂർവം നിങ്ങൾ വകവരുത്തിയതായി വെള്ള വംശീയവാദിയായ ആസ്ട്രേലിയക്കാരൻ ബ്രെൻറൺ ടെറൻറിനോട് ജഡ്ജി കാമറൂൺ മാൻഡർ പറഞ്ഞു. ടെറൻറിെൻറ പ്രവൃത്തികളെല്ലാം മനുഷ്യത്വ ഹീനമായിരുെന്നന്നും ജഡ്ജി വ്യക്തമാക്കി.
കോടതി വിധി പ്രഖ്യാപിക്കുേമ്പാഴും ഭാവഭേദമില്ലാതെ നിശ്ശബ്ദനായിരുന്നു ടെറൻറ്. രണ്ട് യന്ത്രത്തോക്കുകൾ അടക്കം ആറു തോക്കുകളുമായാണ് ടെറൻറ് ക്രൈസ്റ്റ്ചർച്ചിലെ പള്ളികൾ ആക്രമിക്കാൻ എത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ന്യൂസിലൻഡ് ചരിത്രത്തിലെ ഏറ്റവും വേദനജനകമായ സംഭവമാണ് ടെറൻറിെൻറ പ്രവൃത്തികളിലൂടെ ഉണ്ടായതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ മാർക്ക് സാരിഫെ പറഞ്ഞു.
ആക്രമണത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും അടക്കം 90 പേരാണ് ആക്രമണത്തിന് ശേഷമുള്ള തങ്ങളുടെ ജീവിതം വിവരിച്ചത്. വിദേശത്തുനിന്നുവരെ ബന്ധുക്കൾ എത്തുകയും കോടതി നടപടിയിൽ ഭാഗമാകുകയും ചെയ്തു. പ്രതി ബ്രെൻറൺ ടെറൻറ് തിങ്കൾ മുതൽ വ്യാഴം വരെ കോടതി മുറിയിൽ തീർത്തും നിശ്ശബ്ദനായിരുന്നു. അഭിഭാഷകരെ ഒഴിവാക്കിയ കൊലയാളി കോടതിയിൽ സംസാരിക്കാനും താൽപര്യപ്പെട്ടില്ല. ഒടുവിൽ വ്യാഴാഴ്ച വിധി പറയും മുമ്പ് കോടതി നിയമിച്ച അഭിഭാഷകൻ വഴി ശിക്ഷ സ്വീകരിക്കുെന്നന്നാണ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.