2001 സെപ്റ്റംബർ 11
അമേരിക്കയിൽ ഭീകരാക്രമണം. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻറർ ഇരട്ട ബഹുനില െകട്ടിടങ്ങൾ തകർത്തു. ആക്രമണത്തിൽ 3000 പേരുടെ ആൾനാശം. പിന്നിൽ അഫ്ഗാനിസ്താൻ ആസ്ഥാനമായ അൽഖാഇദയെന്ന് യു.എസ്.
സെപ്റ്റംബർ 18
ക്യൂബയിലെ അമേരിക്കയുടെ
ഗ്വണ്ടാനമോ തടവറ സജ്ജമാക്കി.
ഒക്ടോബർ 7
അഫ്ഗാനിസ്താനിൽ അൽഖാഇദക്കും താലിബാനും നേരെ 'ഒാപറേഷൻ എൻഡ്യുറിങ് ഫ്രീഡം' എന്നു പേരിട്ട യു.എസ്-ബ്രിട്ടീഷ് സംയുക്ത സൈനികാക്രമണം.
നവംബർ 9
ഉസ്ബക് മിലീഷ്യ നേതാവായ
റഷീദ് ദോസ്തമിെൻറ നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിൽ അഫ്ഗാൻ
പ്രധാന നഗരമായ മസാറെ ശരീഫ്
താലിബാന് നഷ്ടമായി.
നവംബർ 13
കാബൂൾ താലിബാനിൽനിന്ന് പിടിച്ചെടുത്തു.
ഡിസംബർ 3 മുതൽ 17
തോറ ബോറ മലനിരകളിലെ സുരക്ഷതാവളത്തിൽനിന്ന് ഉസാമ ബിൻ ലാദിൻ പാകിസ്താനിലേക്കു രക്ഷപ്പെട്ടു. അനേകം അൽഖാഇദക്കാർ കൊല്ലപ്പെട്ടു.
ഡിസംബർ 5
ഹാമിദ് കർസായിയുടെ നേതൃത്വത്തിൽ ഇടക്കാല ഭരണകൂടം യു.എൻ നേതൃത്വത്തിൽ നിലവിൽ വന്നു.
ഡിസംബർ 9
കാന്തഹാർ പിടിച്ചടക്കിയതോടെ താലിബാൻ പൂർണമായും കീഴടങ്ങി.
2002 മാർച്ച്
യു.എസ്-അഫ്ഗാൻ സഖ്യസേനയുടെ, താലിബാൻ അൽഖാഇദ സേനകൾക്കെതിരെ ഒാപറേഷൻ അനകോണ്ട എന്നു േപരിട്ട പോരാട്ടം.
2003 ആഗസ്റ്റ് 8
അഫ്ഗാൻ സുരക്ഷചുമതല
നാറ്റോ സഖ്യം ഏറ്റെടുത്തു.
2004 ജനുവരി
പ്രസിഡൻഷ്യൽ ഭരണരീതി
പ്രഖ്യാപിച്ച് അഫ്ഗാൻ ഭരണഘടന നിലവിൽവന്നു.
2004 ഒക്ടോബർ 9
ഹാമിദ് കർസായി ആദ്യ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
2009 ഫെബ്രുവരി 17
പുതിയ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ അഫ്ഗാനിലേക്ക്
കൂടുതൽ സേനയെ അയക്കുന്നു.
2011 മേയ് 1
പാകിസ്താനിലെ ആബട്ടാബാദിൽ ഏറ്റുമുട്ടലിലൂടെ ഉസാമ ബിൻ ലാദിനെ യു.എസ് സൈന്യം വധിച്ചു.
2011ജൂൺ 22
താലിബാനുമായി പ്രാഥമിക
ചർച്ചക്ക് തുടക്കമിട്ടു.
ഒക്ടോബർ 7
2014ഒാടെ മുഴുവൻ യു.എസ് സൈനികരെയും പിൻവലിക്കുമെന്ന് പ്രസിഡൻറ് ഒബാമ
2012 മാർച്ച്
സമാധാന ചർച്ചയിൽ നിന്നും
താലിബാൻ പിൻമാറി
2013 ജൂൺ
അഫ്ഗാൻ സുരക്ഷ നാറ്റോ
അഫ്ഗാൻ സൈന്യത്തിന് കൈമാറി
2014 മേയ് 27
2016 ഒാടെ അമേരിക്കൻ ൈസന്യം പൂർണമായും പിൻവാങ്ങുന്ന കലണ്ടർ ഒബാമ പ്രഖ്യാപിച്ചു
2014 സെപ്റ്റംബർ 21
അബ്ദുള്ള അബ്ദുള്ള
അഷ്റഫ് ഗനി സംയുക്ത സർക്കാർ നിലവിൽ വന്നു
2017 ഏപ്രിൽ 13
െഎ.എസിനെതിരെ നംഗർഹാർ പ്രവിശ്യയിൽ കനത്ത യു.എസ്
ബോംബാക്രമണം.
2018 ജനുവരി
യുഎസ് സേനക്കു േനരെ കനത്ത താലിബാൻ ആക്രമണം
2019 സെപ്റ്റംബർ 7
താലിബാനുമായുള്ള സമാധാന ചർച്ചയിൽനിന്നു പിൻമാറാൻ ട്രംപ്
തീരുമാനം
2020 ഫെബ്രുവരി 29
യു.എസ് താലിബാൻ
സമാധാന കരാർ
2020 സെപ്റ്റംബർ 12
ദോഹയിൽ താലിബാനുമായി
ചർച്ച
2021 ഏപ്രിൽ 14
സെപ്റ്റംബർ 11ഒടെ മുഴുവൻ യുഎസ് സൈനികരെയും പിൻവലിക്കാൻ പ്രസിഡൻറ ജോ ബൈഡെൻറ
പ്രഖ്യാപനം
ആഗസ്റ്റ് 15
താലിബാൻ കാബൂൾ പിടിച്ചു.
പ്രസിഡൻറ് അഷ്റഫ് ഗനി നാടുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.