റോം: ശ്മശാനം തകർന്നു വീണതിനെ തുടർന്ന് ഇറ്റലിയിൽ ശവപ്പെട്ടികൾ പുറത്തേക്ക് തൂങ്ങി. ചാപ്പൽ ഓഫ് ദി റിസറക്ഷൻ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകർന്നു വീണത്.
ഈ വർഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തിൽ 300 ശവപ്പെട്ടികൾ തകർന്നിരുന്നു.
സെമിത്തേരി തകർന്നതിൽ പ്രതിഷേധിച്ച് ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വടക്കൻ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു സെമിത്തേരിയുടെ ഭാഗങ്ങൾ തകരുകയും 200 ശവപ്പെട്ടികൾ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.