ബഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്മാരിലൊരാളായ ഡെയ്റോ അന്റോണിയോ ഉസുഗ (50) എന്ന ഒട്ടോനീലിനെ യു.എസിലേക്ക് നാടുകടത്തി. കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയ തലവൻ എന്നാണ് ഡ്യൂക്ക് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കൊളംബിയയിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഉസുഗയെ പ്രത്യേക സൈനിക നീക്കത്തിലൂടെ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. കൊളംബിയൻ പൊലീസിന്റെയും ഇൻറർപോൾ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഉസുഗയെ വിമാനത്തിൽ യു.എസിലെത്തിച്ചത്.
അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ കനത്തസുരക്ഷയിലാണ് ഇയാളെ ബൊഗോട്ടയിലെ ജയിലിൽനിന്ന് സൈനിക വിമാനത്താവളത്തിലെത്തിച്ചത്. കൊളംബിയയിലെ ഗൾഫ് ക്ലാൻ എന്ന മയക്കുമരുന്നു സംഘത്തിന്റെ തലവനായിരുന്നു ഉസുഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.