ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ സാന്നിധ്യം; വാങ്ങിയവരെ കണ്ടെത്താൻ ശ്രമം

ബീജിങ്​: ചൈനയിൽ ഐസ്​ക്രീമിൽ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്​. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ്​ സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ്​ കമ്പനി നിർമിച്ച ഐസ്​ക്രീമിലാണ്​ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കൊറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന്​ 2,089 ബോക്​സ്​ ഐസ്​ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്​സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്​. ഐസ്​ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ട്​. ഇവരെ കോവിഡ്​ ടെസ്റ്റിനും വിധേയമാക്കി​. ഇതിൽ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്​. ഐസ്​ക്രീമിൽ കൊറോണ വൈറസിന്​ കൂടുതൽ സമയം നില നിൽക്കാൻ കഴിയുമെന്നാണ്​ സൂചന. കോവിഡ്​ ബാധിച്ച ആരിൽ നിന്നെങ്കിലുമാവും വൈറസ്​ ഐസ്​ക്രീമിലെത്തിയതെന്നാണ്​ നിഗമനം. ഞായറാഴ്ച ചൈനയിൽ 109 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Coronavirus found in China ice cream samples, thousands of boxes seized: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.