ലബനാന് ബി​ല്ല്യ​ൻ ​ഡോ​ള​ർ സഹായം പ്രഖ്യാപിച്ച് ഫ്രാൻസടക്കം രാജ്യങ്ങൾ



പാ​രി​സ്: ഇ​സ്രാ​യേ​ൽ-​ഹി​സ്ബു​ല്ല ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ നാ​ടു​വി​ട്ടു പോ​വു​ക​യും ചെ​യ്ത ല​ബ​നാ​ന് വ​ൻ സ​ഹാ​യ​വു​മാ​യി ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ 70ലേ​റെ രാ​ജ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ളും. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി ഫ്രാ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​സി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഒ​രു ബി​ല്ല്യ​ൻ ​ഡോ​ള​റി​ന്റെ (8400 കോ​ടി രൂ​പ) സ​ഹാ​യ​മാ​ണ് ല​ബ​നാ​ന് ല​ഭി​ച്ച​ത്. ഇ​തി​ൽ 800 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കും 200 ദ​ശ​ല​ക്ഷം ഡോ​ള​ർ സു​ര​ക്ഷ​സേ​ന​ക്കു​മാ​ണ് ന​ൽ​കു​ക​യെ​ന്ന് ഫ്രാ​ൻ​സി​ന്റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജീ​ൻ നോ​യ​ൽ ബാ​ര​റ്റ് പ​റ​ഞ്ഞു. ല​ബ​നാ​നും സി​റി​യ​ക്കും ജ​ർ​മ​നി 96 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഇ​റ്റ​ലി 10.8 ദ​ശ​ല​ക്ഷം ​ഡോ​ള​റി​ന്റെ അ​ധി​ക സ​ഹാ​യം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ​

ല​ബ​നാ​ന് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ണ്ടെ​ന്ന് യു.​എ​ൻ പ​റ​ഞ്ഞ 426 ദ​ശ​ല​ക്ഷം ഡോ​ള​ർ ഫ​ണ്ട് ശേ​ഖ​രി​ക്കാ​നാ​ണ് ​ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ് ഇ​​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടി​യ​ത്. യു​ദ്ധം കാ​ര​ണം നാ​ടു​വി​ടേ​ണ്ടി വ​ന്ന​വ​ർ​ക്കും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി വ​ൻ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ​ത്ത​ന്നെ മാ​ക്രോ​ൺ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മു​ൻ കോ​ള​നി​യാ​യ ല​ബ​നാ​ന്റെ സാ​യു​ധ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്തി അ​തി​ർ​ത്തി​യി​ൽ വി​ന്ന്യ​സി​പ്പി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ ഏ​കോ​പി​പ്പി​ക്കാ​നും സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ക്രോ​ൺ പ​റ​ഞ്ഞു. 6000 സൈ​നി​ക​രെ പു​തു​താ​യി സൈ​ന്യ​ത്തി​ൽ ചേ​ർ​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​വ​രെ വി​ന്ന്യ​സി​ക്കു​ന്ന​ത് തെ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഹി​സ്ബു​ല്ല പി​ന്മാ​റാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്സി​ന്റെ റെ​ക്കോ​ഡ് ചെ​യ്ത വി​ഡി​യോ സ​ന്ദേ​ശം സ​മ്മേ​ള​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഈ ​യു​ദ്ധം രാ​ജ്യ​ത്തി​നു​ണ്ടാ​ക്കി​യ വി​നാ​ശ​ക​ര​മാ​യ ആ​ഘാ​തം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മീ​കാ​തി പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മ​നു​ഷ്യ​രു​ടെ ദു​രി​ത​ത്തി​നും ജീ​വ​ഹാ​നി​ക്കും മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്കും സാ​മൂ​ഹി​ക ഘ​ട​ന​ക്കും ക​ന​ത്ത നാ​ശം വ​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു​ല​ക്ഷം കു​ട്ടി​ക​ൾ അ​ട​ക്കം 14 ല​ക്ഷം പേ​ർ ഇ​തി​ന​കം കു​ടി​യി​റ​ക്ക​പ്പെ​ട്ട​താ​യി ന​ജീ​ബ് അ​റി​യി​ച്ചു.

അ​ഞ്ചു​വ​ർ​ഷ​മാ​യി രാ​ജ്യം തു​ട​രു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത് ല​ബ​നാ​ൻ സൈ​ന്യ​ത്തെ​യാ​ണ്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക ആ​യു​ധ​ങ്ങ​ളൊ​ന്നും ല​ബ​നാ​ൻ സൈ​ന്യ​ത്തി​നി​ല്ല. 80,000 അം​ഗ​ങ്ങ​ളാ​ണ് ല​ബ​നാ​ൻ സൈ​ന്യ​ത്തി​നു​ള്ള​ത്. ഇ​തി​ൽ 5000 ത്തോ​ളം പേ​രെ തെ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹി​സ്ബു​ല്ല​ക്ക് ല​ക്ഷ​ത്തി​ലേ​റെ പോ​രാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​റാ​ന്റെ പി​ന്തു​ണ​യോ​ടെ ആ​യു​ധ ശേ​ഖ​ര​വും അ​വ​ർ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Countries including France have announced a billion dollar aid to Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.