കൊളംബോ: അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കൊറോണ വൈറസിന്‍റെ ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചു. ബി.1.167 വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വ്യാപനമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാൻ ഇരു രാജ്യങ്ങളും നിർദേശം നൽകി.
ബംഗ്ലാദേശിൽ ആറുപേർക്കാണ് രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ് ആറുപേരും. ആറുപേരിൽ രണ്ടുപേർ തലസ്ഥാനമായ ധാക്കയിലാണ്. രോഗം സ്ഥിരീകരിച്ചവർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്നാണ് നിഗമനമെനന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് വക്താവ് പ്രഫ. ഡോ നസ്മുൽ ഇസ്ലാം മുന്ന പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗ്ലാദേശ് അതിർത്തികൾ അടച്ചിട്ടിരുന്നു. ശനിയാഴ്ച അതിർത്തികൾ അടച്ചിടുന്നത് 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. കഴിഞ്ഞമാസമാണ് ബംഗ്ലാദേശ് അതിർത്തികൾ അടച്ചത്. ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലെത്തുന്നവർക്ക് പ്രത്യേക ക്വാറന്‍റീനും ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് ശ്രീലങ്കയിൽവെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊളംബോയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം.
അതേസമയം ബംഗ്ലാദേശിലും ശ്രീലങ്കയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന രേഖെപ്പടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.