വാഷിങ്ടൺ: കോവിഡ് 19 മാരകരോഗമാണെന്ന് അറിയാമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമ്മതിച്ചു. ഫോക്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡിെൻറ രൂക്ഷത അറിയാമായിരുന്നുവെന്നും ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനാണ് മറച്ചുവെച്ചതെന്നും ട്രംപ് സമ്മതിച്ചത്.
ജലദോഷം പോലെയുള്ള രോഗം മാത്രമാണെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നുമായിരുന്നു ട്രംപിെൻറ നേരത്തേയുള്ള നിലപാട്. കോവിഡിെൻറ രൂക്ഷത ഫെബ്രുവരിയിൽ തന്നെ ട്രംപിന് അറിയാമായിരുന്നുവെന്നും ബോധപൂർവം മറച്ചുവെക്കുകയായിരുന്നുവെന്നും അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ബോബ് വുഡ്വാഡ് എഴുതുന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. വുഡ്വാഡ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് മണിക്കൂറുകൾക്കകമാണ് ട്രംപ് തനിക്കറിയാമായിരുന്നുവെന്ന് സമ്മതിച്ചത്.
'ജനങ്ങൾ പരിഭ്രാന്തരാകാൻ ആഗ്രഹിച്ചിരുന്നില്ല. ഇൗ രാജ്യത്തിെൻറ നേതാവാണ് ഞാൻ. പരിഭ്രാന്തി കുറയ്ക്കുന്നതിനാണ് കോവിഡ് ചെറിയ രോഗമാണെന്ന് പറഞ്ഞത്' ട്രംപ് വ്യക്തമാക്കി. കോവിഡിെന അമേരിക്ക മികച്ച രീതിയിലാണ് നേരിട്ടതെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കിൽ കുറവുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
കോവിഡ് മാരകമാണെന്ന് അറിയാമായിരുന്നു –സമ്മതിച്ച് ട്രംപ്അമേരിക്കയിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 1.95 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. 1700 അമേരിക്കക്കാരിൽ ഒരാൾ കോവിഡ് ബാധിതനായി മരണപ്പെട്ടതായാണ് കണക്ക്. ഒരുലക്ഷം പേരിൽ ഏറ്റവും കൂടുതൽ മരണനിരക്കും അമേരിക്കയിലാണ്. ലക്ഷത്തിൽ 57.97 പേരാണ് അമേരിക്കയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.