ഹവാന: ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ക്യൂബയിൽ എത്തി. പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെനിസ്വേല, നികരാഗ്വ എന്നിവിടങ്ങളിലെ സന്ദർശനശേഷമാണ് ഇറാൻ പ്രസിഡന്റ് ക്യൂബ സന്ദർശനം ആരംഭിച്ചത്.
ബയോടെക്നോളജി, ഖനനം, വൈദ്യുതി ഉൽപാദനം തുടങ്ങിയ മേഖലകളിൽ ക്യൂബയും ഇറാനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഹവാനയിൽ പ്രാദേശിക വ്യവസായികളുമായുള്ള വ്യാപാര ഫോറത്തിൽ റൈസി പറഞ്ഞു. ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കൈമാറ്റത്തിന് ഈ യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മറ്റു രണ്ടു രാജ്യങ്ങളിലെ സന്ദർശനവേളയിൽ നടത്തിയതുപോലെ അമേരിക്കക്കെതിരെ രൂക്ഷമായ വിമർശനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഫോറത്തിനുശേഷം, തലസ്ഥാനനഗരിയിലെ ബയോടെക്നോളജി പ്ലാന്റ് ഇരുനേതാക്കളും സന്ദർശിച്ചു.
കസ്റ്റംസ്, നീതിന്യായം, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.