കിയവ്: അണക്കെട്ട് തകർന്നതിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഖേഴ്സൺ മേഖലയിൽ സന്ദർശനം നടത്തി. ജനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കുന്നതിനും കുടിവെള്ളം, ഭക്ഷണം എന്നിവയടക്കമുള്ള അവശ്യവസ്തുക്കൾ നൽകുന്നതിനുമുള്ള നടപടികൾക്ക് നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.
അതിനിടെ, വെള്ളപ്പൊക്കത്തെത്തുടർന്ന് കാണാതായ ഏഴുപേരിൽ അഞ്ചുപേർ മരിച്ചതായി നോവ കഖോവ്ക മേയർ വ്ലാദിമിർ ലിയോന്റിയേവ് റഷ്യൻ ടി.വിയോട് പറഞ്ഞു. മറ്റ് രണ്ടുപേരെ ജീവനോടെ കണ്ടെത്തിയതായും ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. റഷ്യൻ അധീനതയിലുള്ള പ്രദേശമാണ് നോവ കഖോവ്ക. ഡിനീപെർ നദിയുടെ കരയിൽ റഷ്യയുടെയും യുക്രെയ്നിെന്റയും നിയന്ത്രണത്തിലുള്ള മേഖലകളിൽനിന്ന് 4,000ത്തോളം പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
അതിനിടെ, ദുരന്ത മേഖലയിൽനിന്ന് രക്ഷപ്പെടുന്നവർക്കും രക്ഷാപ്രവർത്തകർക്കും നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. റഷ്യയും പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.